Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Test Rankings

ഐ​​സി​​സി ടെ​​സ്റ്റ് റാ​​ങ്കിംഗ്‌ ദേ​​വ്ദ​​ത്ത് മു​​ന്നേ​​റ്റം

ദു​​ബാ​​യ്: ശ്രീ​​ല​​ങ്ക​​ക്കെ​​തി​​രാ​​യ സെ​​ഞ്ചു​​റി പ്ര​​ക​​ട​​ന​​ത്തോ​​ടെ ഐ​​സി​​സി ടെ​​സ്റ്റ് റാ​​ങ്കിം​​ഗി​​ൽ മു​​ന്നേ​​റ്റ​​വു​​മാ​​യി ഇ​​ന്ത്യ​​ൻ താ​​രം ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ൽ.

ബാ​​റ്റ​​ർ​​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ അ​​ഞ്ച് സ്ഥാ​​ന​​ങ്ങ​​ൾ മു​​ന്നേ​​റി താ​​രം 54-ാം സ്ഥാ​​ന​​ത്തെ​​ത്തി. ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ര​​ണ്ട് ടെ​​സ്റ്റു​​ക​​ളു​​ടെ പ​​ര​​ന്പ​​ര​​യി​​ൽ ര​​ണ്ട് സെ​​ഞ്ചു​​റി അ​​ട​​ക്കം 328 റ​​ണ്‍​സ് നേ​​ടി​​യ​​താ​​ണ് താ​​ര​​ത്തി​​ന് നേ​​ട്ട​​മാ​​യ​​ത്.

അ​​തേ​​സ​​മ​​യം ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ ശു​​ഭ്മാൻ ഗി​​ൽ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ൾ ഇ​​റ​​ങ്ങി ഒ​​ന്പ​​താം സ്ഥാ​​ന​​ത്തേ​​ക്ക് വീ​​ണു. ഏ​​ഴാം സ്ഥാ​​ന​​ത്തു​​ള്ള വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​ർ ഋ​​ഷ​​ഭ് പ​​ന്താ​​ണ് ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​രി​​ൽ ഒ​​ന്നാ​​മ​​ത്.

ഓ​​പ്പ​​ണ​​ർ യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ 11-ാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഹാ​​രി ബ്രൂ​​ക്ക് ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള റാ​​ങ്കിം​​ഗി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ സ്റ്റീ​​വ് സ്മി​​ത്താ​​ണ് ര​​ണ്ടാ​​മ​​ത്. ഒ​​രു സ്ഥാ​​നം താ​​ഴേ​​ക്കി​​റ​​ങ്ങി​​യ ജോ ​​റൂ​​ട്ട് മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്.

പ​​രി​​ക്കി​​നെ തു​​ട​​ർ​​ന്ന് ശ്രീ​​ല​​ങ്ക​​ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ൽ ക​​ളി​​ക്കാ​​തി​​രു​​ന്ന പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ​​യ്ക്ക് ബൗ​​ളിം​​ഗ് റാ​​ങ്കിം​​ഗി​​ൽ തി​​രി​​ച്ച​​ടി നേ​​രി​​ട്ടു. ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ടാ​​യി​​രു​​ന്ന ബും​​റ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക് ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്പോ​​ൾ ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ മാ​​റ്റ് ഹെ​​ൻ​​റി ബും​​റ​​യെ മ​​റി​​ക​​ട​​ന്ന് ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി.

Latest News

Corehub Up